Type Here to Get Search Results !

Bottom Ad

ഡൽഹിയിൽ സംഘർഷാവസ്ഥ; രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധത്തിനിടെ ഡൽഹിയിൽ സംഘർഷാവസ്ഥ. ജന്തർ മന്തറിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റിയെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നത് പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും ഇവരെ നീക്കിയാണ് പൊലീസ് നടപടി തുടർന്നത്. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പിന്നീട് പൊലീസ് നീക്കി. നേതാക്കളെ കൊണ്ടുപോകുന്ന വാഹനത്തിന് മുകളിൽ പ്രവർത്തകർ കയറി പ്രതിഷേധിച്ചതോടെ സ്ഥലത്ത് വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് രാഹുലിനെയും പ്രിയങ്കയെയും ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad