കാസര്‍കോട്: മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ മുന്നണിപ്പോരാളി എം.എസ് മുഹമ്മദ് കുഞ്ഞിയെ സന്ദര്‍ശിച്ച് കല്ലട്ര മാഹിന്‍ എംഎല്‍എ. അവിഭക്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുതിര്‍ന്ന നേതാവാണ് എം.എസ് മുഹമ്മദ് കുഞ്ഞി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, കാസര്‍കോട്, ഉദുമ മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിലും സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ട്രഷറര്‍, ജില്ലാ പ്രസിഡണ്ട് എന്നീ ചുമതലകളിലും തന്റെ വ്യതിരിക്തമായ പ്രവര്‍ത്തനശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, രണ്ടക്ഷരമായ 'എം.എസ്.' എന്ന പേരില്‍ തന്നെ അഷ്ടദിക്കുകളിലും മുളിയാറിന്റെ ഖ്യാതി പടര്‍ത്തിയ നേതാവാണ്. മുതിര്‍ന്ന നേതാവ് എം.എസ്. മുഹമ്മദ് കുഞ്ഞിയെ കല്ലട്ര മാഹിന്‍ എം.എല്‍.എ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. നാടിനും പ്രസ്ഥാനത്തിനുമായി ജീവിതം സമര്‍പ്പിച്ച നേതാക്കളോടുള്ള ആദരവും സ്‌നേഹവും എന്നും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നതാണ് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം.
Post a Comment
0 Comments