Type Here to Get Search Results !

Bottom Ad

സിജെപി നേതാക്കളുടെ കസ്റ്റഡി; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സിജെപി

Uploading: 371712 of 818455 bytes uploaded.

നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡിയെ ചോദ്യം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സിജപി നേതാക്കളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും കസ്റ്റഡിക്കെതിരായ ഹർജിയിൽ ഇന്ന് രാത്രി തന്നെ വാദം കേൾക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഇരുവരും നിലവിൽ നാളെ വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതിനിടെ, സിജപിക്ക് പിന്തുണയുമായി ബിജെപി മുൻ തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈയും രംഗത്തെത്തി.

സിജപി ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് അവരെ കൂടുതൽ ശക്തരാക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിജപിയുടെ സമരരീതികളോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ അണ്ണാമലൈ, ഡൽഹി പൊലീസ് നിയമം കൈയിലെടുക്കുകയാണെന്നും ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും വിമർശിച്ചു.

ഒക്ടോബർ 13ന് ജന്തർ മന്തറിൽ പ്രതിഷേധത്തിനിടെ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിനായി നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് പ്രവേശിക്കാൻ അടച്ചിട്ട ഗേറ്റ് കടന്നതിനു പിന്നാലെയായിരുന്നു നടപടി. തുടർന്ന് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

ഇരുവരും ഒപ്പിട്ട ബോണ്ടിലെ വ്യവസ്ഥകൾ മനഃപൂർവം ലംഘിക്കുകയും തുടർന്ന് സമാധാനലംഘനം നടത്തുകയും ചെയ്തതായി കോടതി നിരീക്ഷിച്ചതോടെയാണ് കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയത്. കസ്റ്റഡി നീട്ടിയ നടപടിക്കെതിരെയാണ് ഇപ്പോൾ സിജപി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ കോടതി സ്വീകരിക്കുന്ന നിലപാട് കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad