കാസര്‍കോട്: നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് മൂന്നുലക്ഷത്തിന്റെ വൈദ്യുതി വയറുകള്‍ മുറിച്ചുകടത്തിയ കേസില്‍ പ്രതികള്‍ റിമാന്റില്‍. ബേക്കല്‍ പള്ളിക്കര തൊട്ടി കിഴക്കേക്കരയിലെ രതീഷ് (36), കരുണാകരന്‍ (64) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ്് ചെയ്തത്. പ്രതികളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം വിദ്യാനഗര്‍ എസ്.ഐ വിജയന്‍ മേലത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കവര്‍ച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
സെപ്തംബര്‍ 17ന് രാത്രി 10 മണിക്കും 18ന് രാവിലെ 7.45 മണിക്കും ഇടയിലുള്ള സമയത്ത് ബേവിഞ്ചയിലെ എം.ടി അബ്ദുല്‍ കബീറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. ബൈക്കിലെത്തിയ പ്രതികള്‍ വീട്ടിനുള്ളലില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറുകള്‍ കത്രിക കൊണ്ട് മുറിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു. ചിത്താരിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് വൈദ്യുതി വയറുകള്‍ മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ രതീഷിനെയും കരുണാകരനെയും നാട്ടുകാര്‍ കയ്യോടെ പിടികൂടി ഹൊസ്ദുര്‍ഗ് പൊലീസിലേല്‍പ്പിച്ചിരുന്നു. പ്രതികളെ ഹൊസ്ദുര്‍ഗ് പൊലീസ് വിദ്യാനഗര്‍ പൊലീസിന് കൈമാറുകയായിരുന്നു.

Post a Comment
0 Comments