Type Here to Get Search Results !

Bottom Ad

പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം


കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം ശക്തം. പൊലീസും വിദ്യാര്‍ത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാര്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ഇന്നും നാളെയും നടത്താന്‍ തീരുമാനിച്ച വന്ദേമാതരം ദേശീയ സെമിനാര്‍ വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നീക്കം.

പരിപാടിയില്‍ ആര്‍എസ്എസ് ആശയബന്ധമുള്ളവരെ ഉള്‍പ്പെടുത്തിയെന്നും സര്‍വകലാശാലയില്‍ കാവിവല്‍ക്കരണ അജണ്ട നടപ്പാക്കുകയാണെന്നും ആരോപിച്ചാണ് എസ്എഫ്‌ഐ, എംഎസ്എഫ്, എന്‍എസ്‌യുഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആര്‍എസ്എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതാണ് വിവാദമായത്. ആര്‍എസ്എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്ത് സഹസംഘാടകരായതിലും പ്രതിഷേധമുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad