Type Here to Get Search Results !

Bottom Ad

മെസി ഇറങ്ങും ആകാശ നീലിമയില്‍ അവസാനവട്ടം; ഇതിഹാസം ബൂട്ടിടുന്നത് നീല ജേഴ്‌സിയിലെ 208-ാം മത്സരത്തിന്


അര്‍ജന്റീന ജേഴ്‌സിയിലുള്ള അവസാന പോരാട്ടത്തിന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി നാളെയിറങ്ങും. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് മത്സരം. വിടവാങ്ങല്‍ മല്‍സരത്തിനായി ഒരുക്കിയ സുവര്‍ണ ലിപികളിലെ 10ാം നമ്പറുമായി മെസി ഇറങ്ങുമ്പോള്‍ വിടവാങ്ങല്‍ മത്സരത്തില്‍ ബെനിനാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ബ്യൂണസ് അയേഴ്സിലെ മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ ലിയോണല്‍ മെസി അവസാനമായി നീലയും വെള്ളയും ജഴ്സിയില്‍ ബൂട്ടുകെട്ടിയിറങ്ങുന്നു. എസ്റ്റാഡിയൊ മോണ്യുമെന്റല്‍ സ്റ്റേഡിയത്തില്‍ എണ്‍പതിനായിരത്തിലേറെ കാണികള്‍ 39-കാരനായ ഗോട്ടിന്റെ അവസാനകളി കാണാനെത്തും.

2022-ലെ ഖത്തര്‍ ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമംഗങ്ങളും കുടുംബാംഗങ്ങളും സ്റ്റേഡിയത്തിലുണ്ടാവും. അര്‍ജന്റീനയ്‌ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസിയുടെ ഫുട്‌ബോള്‍ യാത്രയ്ക്കാണ് അവസാനമാവുന്നത്. 2005-ലാണ് മെസി ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 21വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിലെ 208-ാം മത്സരത്തോടെയാണ് ഇതിഹാസ താരം വിടവാങ്ങുന്നത്. 'അര്‍ജന്റീനയ്ക്കായി എല്ലാം സമര്‍പ്പിച്ചു. ഇനിയൊന്നും നല്‍കാനില്ല. 

മികവുറ്റ യുവതാരങ്ങള്‍ കടന്നുവരുന്നു. അവര്‍ക്ക് അവസരം ഒരുക്കണം' ഓഗസ്റ്റില്‍ തന്റെ വിരമിക്കല്‍ കുറിപ്പില്‍ മെസി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങള്‍ കളിച്ച മെസ്സി 125 ഗോളുകള്‍ നേടി. ടീമിനെ മൂന്നുതവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു. ഒരുതവണ ജേതാക്കളായി. കൂടാതെ, രണ്ടുതവണ കോപ്പാ അമേരിക്ക, ഫൈനലിസ്സിമ വിജയികളായി. ഒളിമ്പിക് സ്വര്‍ണവും മെസ്സിയുടെ മെഡല്‍ ശേഖരത്തിലുണ്ട്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad