ദുബൈ: ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗവും 'ഉദുമ മഹല്‍ സംഗമവും' ദുബൈ ദേരയിലെ ക്രൂയിസ് ഷിപ്പില്‍ നടന്നു. ഐ.കെ. അഷ്‌റഫിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് ഇബ്രാഹിം വലിയവളപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫഹദ് മൂലയില്‍ സ്വാഗതം പറഞ്ഞു. ഉദുമ ടൗണ്‍ ഖത്തീബ് ഉമറുല്‍ ഫാറൂഖ് അല്‍ അസ്ഹരി ഓണ്‍ലൈന്‍ സന്ദേശത്തിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫഹദ് മൂലയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ട് ജനറല്‍ ബോഡി ഐകകണ്‌ഠേന അംഗീകരിച്ചു. കെ.എം ഹസൈനാര്‍ റിട്ടേണിംഗ് ഓഫീസറായി നിയോഗിച്ചു.
ഭാരവാഹികള്‍: റഫീഖ് എം.കെ (പ്രസി), ഷരീഫ് ഇ.കെ ഷാര്‍ജ, റഷീദ് മുക്കുന്നോത്ത് ദുബൈ, ഹാരിസ് പള്ളിക്കുഞ്ഞി അബുദാബി (വൈസ് പ്രസി), ഫഹദ് മൂലയില്‍ (ജന. സെക്ര), ഐ.കെ. അഷ്‌റഫ് അജ്മാന്‍, റഷീദ് എം.എച്ച് ദുബൈ, സത്താര്‍ വലിയവളപ്പ് അബുദാബി (ജോ. സെക്ര), സഫീര്‍ എം.പി (ട്രഷ). ഇബ്രാഹിം വി.വി.,ഫൈസല്‍ ഇ.കെ., ഹസൈനാര്‍ കെ.എം., റിയാസ് ഉദുമ, മനാഫ് മൂലയില്‍, മൊയ്തീന്‍ മൂലയില്‍, ഉസ്മാന്‍ മുക്കുന്നോത്ത്, മുനീര്‍ കെ.കെ., നജീബ് ഇ.കെ., ഹാഷിം ഉദുമ, റഫീഖ് എം.എ., അസ്ലം മുക്കുന്നോത്ത് (എക്‌സി. അംഗങ്ങള്‍).

Post a Comment
0 Comments