Type Here to Get Search Results !

Bottom Ad

വെസ്റ്റ് എളേരിയില്‍ കുഴല്‍ക്കിണര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി രണ്ടു മരണം


കാസര്‍കോട്: കുഴല്‍ക്കിണര്‍ ഡ്രില്ലിങ് ബിറ്റ് ഘടിപ്പിച്ച ട്രാക്ടര്‍ നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചിറ്റാരിക്കാല്‍ വരക്കാട്ട് എളേരിതട്ട് ജംഗ്ഷനിലാണ് അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന അതിഥി തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശി ദേവേന്ദ്രന്‍, ഛത്തീസ്ഗഡ് സ്വദേശി മാന്‍സെ (19) എന്നിവരാണ് മരിച്ചത്. വരക്കാട് ബാങ്കിന് സമീപത്തെ വലിയ ഇറക്കത്തില്‍ നിന്ന് നിയന്ത്രണംവിട്ടാണ് ട്രാക്ടര്‍ വീട്ടിലേക്ക് പാഞ്ഞുകയറിയത്. ജെയ്‌സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തു. അപ്പോഴേക്കും രണ്ടുപേരും മരിച്ചു.

വാഹനം വീണതിന്റെ ആഘാതത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും വീട്ടുകാര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടത്തില്‍ ഒരു വൈദ്യുതി തൂണ്‍ തകരുകയും പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും തടസപ്പെടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വാഹന ഉടമസ്ഥനും കൂടെയുള്ള തൊഴിലാളികള്‍ക്കും വിവരങ്ങള്‍ കൈമാറുകയായിരുന്നു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad