മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ അര്‍ണഗുഢെ എസ്.സി കോളനി കോണ്‍ക്രീറ്റ് റോഡ് ഥാര്‍ഥ്യമായി. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ എ.ഡി.എസ് ഫണ്ടില്‍ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കല്ലട്ര മാഹിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ അബ്ദുള്ള കുഞ്ഞി അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, ടി.എം ഇഖ്ബാല്‍, അന്‍വര്‍ ചേരങ്കൈ, കബീര്‍ കമ്പാര്‍, നൂറുദ്ദീന്‍ കോട്ടക്കുന്ന്, കരീം ചൗക്കി, അര്‍ഫാന നജീബ്, ജമാല്‍ ബള്ളൂര്‍, അമീര്‍ കോട്ടക്കുന്ന്, അസ്മീന ഷാഫി, മാസിത മുഹമ്മദ്, ധര്‍മപാല്‍, ഹനീഫ് കോട്ടക്കുന്ന്, റഫീഖ് കോട്ടക്കുന്ന് സംബന്ധിച്ചു. ദീര്‍ഘകാലമായി പ്രദേശവാസികള്‍ നേരിട്ടുവന്ന യാത്രാദുരിതത്തിന് റോഡ് യാഥാര്‍ഥ്യമായതോടെ പരിഹാരമായി. പ്രദേശത്തിന്റെ വികസനത്തിന് പിന്തുണയും സഹകരണവും നല്‍കിയ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നാട്ടുകാര്‍ നന്ദി അറിയിച്ചു.

Post a Comment
0 Comments