Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ കടത്തിയ 1.300 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍


റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്റിലേക്ക് പോകുന്ന റോഡില്‍ 1.300 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഹോസ്ദുര്‍ഗ് കുശാല്‍ നഗര്‍ മറുസു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എം.ജെ ഷംഷീറി (30)നെയാണ് ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറില്‍ കടത്തുകയായിരുന്നു കഞ്ചാവ്.

കാസര്‍കോട് ഇ.ഐ ആന്റ് ഐ.ബിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധന സംഘത്തില്‍ ഇ.ഐ ആന്റ് ഐ.ബി കാസര്‍കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സുബിന്‍രാജ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എം.വി. സുധീന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ മുഹമ്മദ് കബീര്‍, ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എം. രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഉണ്ണികൃഷ്ണന്‍, ജോസഫ് അഗസ്റ്റിന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ പി. മനോജ്, ടിവി ഗീത, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആര്‍കെ അരുണ്‍, എം. ശ്യാംജിത്ത്, ടിവി അതുല്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുണ്ടായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad