Type Here to Get Search Results !

Bottom Ad

സിപിഐഎം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്ക് വിമര്‍ശനം


കാസര്‍കോട്: സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് വിമര്‍ശനം. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് മുന്നോട്ടു പോയതെന്നാണ് വിമര്‍ശനം. വീട്ടില്‍ പോയി പറയാന്‍ പറഞ്ഞത് പോലുള്ള സമീപനം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. ഭരണം ഉപയോഗിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ഭരണത്തില്‍ പാര്‍ട്ടി തകരുകയാണ് ചെയ്തതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

തൃക്കരിപ്പൂരിലെ തോല്‍വിക്ക് വര്‍ഗീയ പ്രചാരണങ്ങള്‍ മാത്രമല്ല കാരണമെന്നും പരമ്പരാഗത പാര്‍ട്ടി വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായെന്നും ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. ശക്തി കേന്ദ്രങ്ങളില്‍ പോലും സംഘടന ദൗര്‍ബല്യം പ്രകടമായെന്നും പയ്യന്നൂരിലെ പ്രശ്നങ്ങളും തൃക്കരിപ്പൂരില്‍ ബാധിച്ചെന്നും വിമര്‍ശനമുണ്ട്. തൃക്കരിപ്പൂര്‍, ഉദുമ മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടുകളുടെ ഏകീകരണവും തിരിച്ചടിക്ക് കാരണമായെന്നാണ് വിമര്‍ശനം. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കണമെന്ന നിലപാടും യോഗത്തില്‍ ഉയര്‍ന്നു.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിക്കുന്നതായും യുവനേതാക്കളില്‍ പലരും പാര്‍ട്ടി സ്ഥാനങ്ങളിലെത്താന്‍ അമിത താല്‍പര്യം പ്രകടിപ്പിക്കുന്നതായും വിമര്‍ശനമുയര്‍ന്നു. സ്ഥാനമാനങ്ങള്‍ നേടുന്നതിനായി ചിലര്‍ വളഞ്ഞ വഴികള്‍ തേടുകയാണെന്ന ആരോപണവും യോഗത്തിലുണ്ടായി. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയെയും നേതൃത്വത്തിന്റെ സമീപനങ്ങളെയും ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങളാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad