Type Here to Get Search Results !

Bottom Ad

മാസപ്പടി കേസ്: പിണറായിക്കും റിയാസിനുമെതിരെ കേസെടുത്ത് ഇഡി


കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു. ഇരുവർക്കുമെതിരെ രണ്ട് വ്യത്യസ്ത ഇസിഐആർ രജിസ്റ്റർ ചെയ്തു. വീണ വഴി 3.28 കോടി രൂപ പിണറായി കൈക്കൂലി വാങ്ങിയെന്നാണ് ഇഡി ആരോപിക്കുന്നത്.

കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഡിജിപി വിഷയം സർക്കാരിന്റെ പരിഗണനക്ക് വിടുകയായിരുന്നു. ഇതിനിടെ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുമെത്തി. സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad