Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ കവര്‍ച്ച നടത്തുന്ന പ്രതിയില്‍ നിന്ന് നിരവധി ഫോണുകളും മോഷ്ടിച്ച പാസ്‌പോര്‍ട്ടും കണ്ടെടുത്തു


കാസര്‍കോട്: ട്രെയിനില്‍ നിന്ന് ഐ ഫോണ്‍ മോഷ്ടിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. മോഷണമുതലുകള്‍ കണ്ടെടുത്തു. പന്നിപ്പാറ മുട്ടത്തൊടി സ്വദേശി കെ. അബ്ദുല്ല(63)യില്‍ നിന്നാണ് മൂന്ന് ഐ ഫോണുകളുള്‍പ്പെടെ നിരവധി ഫോണുകളും ട്രെയിനില്‍ നിന്ന് മോഷ്ടിച്ച പാസ്പോര്‍ട്ടും ബാഗും കണ്ടെടുത്തത്. നേത്രാവതി എക്സ്പ്രസില്‍ നിന്നും ഐ ഫോണ്‍ മോഷണം പോയ സംഭവത്തില്‍ യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് ഒക്ടോബര്‍ ഏഴിനാണ് അബ്ദുല്ലയെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ആഗസ്ത് 28നാണ് നേത്രാവതി എക്സ്പ്രസിലെ യാത്രക്കാരന്റെ ഐ ഫോണ്‍ കവര്‍ന്നത്. അറസ്റ്റിലായ അബ്ദുല്ലയെ കോടതി റിമാണ്ട് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ കിട്ടാന്‍ റെയില്‍വെ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തതോടെ നിരവധി ട്രെയിനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. റെയില്‍വെ പൊലീസ് അബ്ദുല്ലക്കെതിരെ അഞ്ച് മോഷണക്കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad