Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് സര്‍ക്കാരിന് മാര്‍ക്കിടാനായില്ല; പി. ജയരാജന്റെ വിമര്‍ശനം തള്ളി വെള്ളാപ്പള്ളി നടേശന്‍


സിപിഎം നേതാവ് പി. ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജയരാജന്റെ വിമർശനം സാരമാക്കുന്നില്ലെന്നും പാർട്ടിയെ വിമർശിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വിമർശിച്ച് വിമർശിച്ച് അദ്ദേഹത്തിന്റെ തട്ടകത്തിൽ പാർട്ടി എവിടെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനം ഇതുവരെ വിലയിരുത്താറായിട്ടില്ലെന്നും സർക്കാരിന് ഇപ്പോൾ മൈനസ് മാർക്ക് ഇടാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിനെതിരെയുള്ള ആക്ഷേപങ്ങളിൽ തുടക്കത്തിലുള്ള ചില ബാലാരിഷ്ടതകൾ മാത്രമാണുള്ളത്.

കെ. മുരളീധരനെ കുറിച്ച് പരാമർശിക്കവെ അദ്ദേഹം പുത്തരിയിൽ കല്ലുകടിച്ച ആളാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ആദ്യം തന്നെ സെക്രട്ടറിയെ മാറ്റാൻ നോക്കിയെങ്കിലും അത് നടന്നില്ലെന്നും ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രായോഗികമായി ആലോചിച്ച് പ്രവർത്തിക്കേണ്ട കാര്യങ്ങളിൽ മുരളീധരന് കുറവ് വന്നിട്ടുണ്ടെന്നും ചില അപാകതകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കിയ വെള്ളാപ്പള്ളി, ഭരണത്തിന്റെ തുടക്കമല്ലേ എന്ന് ചോദിച്ചുകൊണ്ട് കാത്തിരുന്ന് കാണാമെന്നും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad