Type Here to Get Search Results !

Bottom Ad

അ​മേരിക്ക യമനിൽ നേരിട്ട്​ ഇടപെട്ടേക്കും; പശ്​ചിമേഷ്യയിൽ രണ്ടാം യുദ്ധമുഖം തുറക്കുന്നു


റിയാദ്​/ വാഷിങ്​ടൺ: യമനിൽ ഹൂതി വിമതർക്കെതിരെ സൗദി സഖ്യ​ സേന നടത്തുന്ന ആക്രമണത്തിൽ അമേരിക്ക പങ്കുചേരാൻ സാധ്യത. യമനിലെ ഹൂതി കേന്ദ്രങ്ങളിൽ നേരിട്ട്​ ആക്രമണം നടത്തുന്നത്​ പരിഗണനയിലാണെന്ന്​ അമേരിക്കൻ ​പ്രസിഡന്‍റ്​ ​ഡോണൾഡ്​ ട്രംപ്​ വ്യക്​തമാക്കി. നിലവിലെ സ്ഥിതിഗതികൾ പരി​ശോധിക്കുകയാണെന്നാണ്​ ട്രംപ്​ വ്യക്​തമാക്കി. റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ല​പ്പെടുകയും 309 പേർക്ക്​ പരിക്കേൽക്കുകയും ചെയ്ത സംഭവത്തോടെയാണ്​ അമേരിക്ക നിലപാട്​ മാറ്റുന്നത്​ പരിഗണനയിലെന്നാണ്​ സൂചനയുള്ളത്​. ജൂലൈ പകുതിയോടെ സംഘർഷം രൂക്ഷമായത്​ മുതൽ അമേരിക്കയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നെങ്കിലും നേരിട്ട്​ ഇടപെടാൻ തയാറായിരുന്നില്ല. ഇന്‍റലിജൻസ്​, ഓപറേഷൻസ്​ സഹായങ്ങൾ അമേരിക്ക സഖ്യസേനക്ക്​ നേര​​ത്തേ മുതൽ നൽകിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad