Type Here to Get Search Results !

Bottom Ad

യുപിഐ ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധം: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വ്യാഴാഴ്ച യുപിഐ സേവനം ഉണ്ടാകില്ല!




കൊച്ചി: സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ യുപിഐ വഴിയുള്ള പണമിടപാടുകൾ പ്രതിഷേധസൂചകമായി നിർത്തിവെക്കുമെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള (സ്വാക്ക്) ഭാരവാഹികൾ. വ്യാപാരികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടി. അടിയന്തരമായി തീരുമാനം പിൻവലിക്കണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സിയാവുദ്ദീൻ കെ.എ ആവശ്യപ്പെട്ടു.

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളിൽ നിന്ന് നിശ്ചിത ചാര്‍ജ് (MDR) ഈടാക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. ഒക്ടോബര്‍ 15 മുതല്‍ ഈ ഫീസ് ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ ഉള്ളത്. എന്നാൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളും കറൻസി നോട്ടുകളും പതിവുപോലെ സ്വീകരിക്കുമെന്ന് സിയാവുദ്ദീൻ വ്യക്തമാക്കി. </p>
Tags

Post a Comment

0 Comments

Top Post Ad

Below Post Ad