ന്യൂഡല്‍ഹി: സ്വകാര്യ ഇന്ധനവില്‍പ്പന കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയ്ക്ക് പരിധി ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ ഇന്ധന റീട്ടെയിലര്‍മാരായ ജിയോ-ബിപി, നയാര എനര്‍ജി എന്നിവയുടെ ചില പമ്പുകളില്‍ ഡീസല്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിലപാട്. ''ആര്‍ക്കും ഇന്ധന വില്‍പ്പനയ്ക്ക് പരിധി ഏര്‍പ്പെടുത്താന്‍ അനുമതിയില്ല'' പെട്രോളിയം സെക്രട്ടറി നീരജ് മിത്തല്‍ വ്യക്തമാക്കി. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്നും, ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇതുസംബന്ധിച്ച് കമ്പനികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും മിത്തല്‍ വ്യക്തമാക്കി.
ഇന്ധനവിതരണത്തിലെ നിയന്ത്രണം; ജിയോക്കും നയാരക്കും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
11:00:00
0
ന്യൂഡല്‍ഹി: സ്വകാര്യ ഇന്ധനവില്‍പ്പന കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയ്ക്ക് പരിധി ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ ഇന്ധന റീട്ടെയിലര്‍മാരായ ജിയോ-ബിപി, നയാര എനര്‍ജി എന്നിവയുടെ ചില പമ്പുകളില്‍ ഡീസല്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിലപാട്. ''ആര്‍ക്കും ഇന്ധന വില്‍പ്പനയ്ക്ക് പരിധി ഏര്‍പ്പെടുത്താന്‍ അനുമതിയില്ല'' പെട്രോളിയം സെക്രട്ടറി നീരജ് മിത്തല്‍ വ്യക്തമാക്കി. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്നും, ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇതുസംബന്ധിച്ച് കമ്പനികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും മിത്തല്‍ വ്യക്തമാക്കി.
Tags

Post a Comment
0 Comments