Type Here to Get Search Results !

Bottom Ad

ഹവാല ഇടപാട്: മുഹമ്മദ് റിയാസിനെതിരായ കേസിൽ വിവരങ്ങൾ ശേഖരിക്കാൻ ഇഡി ദുബായിലേക്ക്


മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരായ ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഇഡി കേസ് അന്വേഷണം ദുബായിലേക്ക്. വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുബായിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി ലെറ്റേഴ്സ് റോഗറ്ററി (എൽ.ആർ.) അഥവാ ലെറ്റർ ഓഫ് റിക്വസ്റ്റ് കൈമാറാനാണ് ഇഡിയുടെ നീക്കം.

ഇതിനായി കൊച്ചി പി.എം.എൽ.എ. കോടതിയുടെ അനുമതി തേടിയശേഷം ഇ.ഡി. ചോദ്യാവലി തയ്യാറാക്കും. കോടതിയുടെ അനുമതി ലഭിച്ചാൽ കത്ത് ധനകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ വഴി ദുബായ് അധികൃതർക്ക് കൈമാറും. ദുബായിലെ അന്വേഷണ ഏജൻസികൾ പരിശോധന നടത്തി ഔദ്യോഗികമായി വിവരങ്ങൾ കൈമാറിയ ശേഷമായിരിക്കും മുഹമ്മദ് റിയാസിന് ഇ.ഡി. സമൻസ് അയക്കുക.

വരുമാന സ്രോതസ്സിന് അപ്പുറമുള്ള 20 കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ ആരോപണം. ടി. വീണയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത റെഡ് ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടെന്നും റിയാസിന്റെ നിർദേശപ്രകാരം അഞ്ചുതവണയായി ഹവാല ചാനലിലൂടെ 1.2 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ടെന്നും ഇ.ഡി. വ്യക്തമാക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad