Type Here to Get Search Results !

Bottom Ad

അപകടമുനമ്പായി കേളോത്ത് വളവ്; മൂന്നാഴ്ചയ്ക്കിടെ ദേശീയപാതയില്‍ നടന്നത് മൂന്നു അപകടം


കാഞ്ഞങ്ങാട്: ദേശീയപാതയിലെ പുല്ലൂര്‍ കേളോത്ത് വളവില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട ലോറി റോഡില്‍ നിന്നും തെന്നിമാറി ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. വീടിന് മുകളിലേക്ക് ലോറി മറിഞ്ഞിരുന്നെങ്കില്‍ ഒരു കുടുംബം മുഴുവന്‍ ദുരന്തത്തില്‍പ്പെടുമായിരുന്നു. ഞായറാഴ്ച രാത്രി പത്തു മണിക്കാണ് അപകടം. കേളോത്ത് ദേശീയപാതയിലെ കിഴക്കുഭാഗത്തെ വളവില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയാണ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കേളോത്തെ ശ്രീധരന്റെ വീടിന്റെ പിറകുവശത്തെ സ്ഥലത്താണ് ലോറി മറിഞ്ഞത്.

കഴിഞ്ഞ മാസം 24ന് ഇതേ വളവില്‍ ഒരേ ദിവസം സിമന്റ് ലോറിയും കണ്ടെയ്‌നര്‍ ലോറിയും നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. ദേശീയപാത വികസന പ്രവൃത്തിക്ക് മുമ്പ് നിരവധി വാഹനങ്ങള്‍ കേളോത്ത് വളവില്‍ അപകടത്തില്‍ പെട്ടിരുന്നു. 40 വര്‍ഷത്തിനിടയില്‍ ടാങ്കര്‍ ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങളും ചെറുവാഹനങ്ങളുമെല്ലാം നിയന്ത്രണംവിട്ട് മറിയുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണവും ഏറെയാണ്.

ദേശീയപാത വികസനപ്രവൃത്തി ഇവിടെ പൂര്‍ത്തിയായിട്ടില്ല. സര്‍വീസ് റോഡ് നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല. വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന വളവ് നികത്തി ദേശീയപാത വികസന പ്രവൃത്തി നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയപാത കരാര്‍ കമ്പനി വളവ് അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. ഇതുകാരണം ദേശീയപാത നിര്‍മാണ പ്രവൃത്തി നടന്നിട്ടും അപകടങ്ങള്‍ തുടരുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad