Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് സമ്മേളനം; കാസര്‍കോട് ജില്ലയുടെ വികസനം ചര്‍ച്ചചെയ്ത് 'കാസര്‍കോട് നെക്സ്റ്റ്'


ഉദുമ: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം കമ്മിറ്റി മേല്‍പ്പറമ്പില്‍ സംഘടിപ്പിച്ച 'കാസര്‍കോട് നെക്സ്റ്റ്' സംവാദ പരിപാടി കാസര്‍കോടിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകള്‍ പങ്കുവച്ച വേദിയായി. കാസര്‍കോടിന്റെ വികസനത്തില്‍ യുവജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കാനും പുതിയ ആശയങ്ങള്‍ മുന്നോട്ടുവെക്കാനും അവസരമൊരുക്കിയായിരുന്നു പരിപാടി.

മുസ്‌ലിം ലീഗ് ജില്ലാ കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ, തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാര്യര്‍, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ഷമീം, ഷറഫുദ്ദീന്‍ പാക്യാര സംസാരിച്ചു. കാസര്‍കോട് കേരളത്തിലെ പിന്നാക്ക ജില്ല എന്ന വിശേഷണത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും വലിയ വികസനസാധ്യതകളുള്ള ജില്ലയാണ് കാസര്‍കോട് എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കാസര്‍കോടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ സാധ്യതകളും വെല്ലുവിളികളും എ.കെ.എം അഷ്‌റഫ്, കല്ലട്ര മഹിന്‍ ഹാജി എന്നിവര്‍ ചര്‍ച്ചചെയ്തു. ആരോഗ്യ മേഖലയിലെ വികസന സാധ്യതകളും ആവശ്യമായ ഇടപെടലുകളും സംബന്ധിച്ചും ഡോ. ഷമീം സംസാരിച്ചു. യുവജനങ്ങളുടെ കാഴ്ചപ്പാടുകളും ജനങ്ങളുടെ ആവശ്യങ്ങളും ഉള്‍ക്കൊണ്ട് കാസര്‍കോടിന്റെ സമഗ്ര വികസനത്തിന് പുതിയ സമീപനങ്ങള്‍ ആവശ്യമാണെന്ന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ അഭിപ്രായപ്പെട്ടു.

ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ബി.കെ ഷാ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സംഷീര്‍ സ്വാഗതം പറഞ്ഞു. പി.ടി.എച്ച് കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ കോയ, മുസ്ലിം ലീഗ്- യൂത്ത് ലീഗ് ജില്ലാ മണ്ഡലം നേതാക്കളായ അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, എം.ബി ഷാനവാസ്, എം.കെ അബ്ദുല്‍ റഹ് മാന്‍ ഹാജി, എംഎ നജീബ്, റഫീഖ് കേളോട്, നൂറുദ്ധീന്‍ ബെളിഞ്ചം, ഹമീദ് മാങ്ങാട്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, മുഹമ്മദ് കോളിയടുക്കം, ഹാരിസ് തായല്‍, റൗഫ് ബായിക്കര, ഷാഹിദ കുണിയ, ഷംസുദീന്‍ കിന്നിങ്കാര്‍, ഖാദര്‍ അലൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍, ടി.കെ ഹസീബ്, ഹനീഫ കട്ടക്കാല്‍, മണ്ഡലം ഭാരവാഹികളായ സുല്‍വാന്‍, സിറാജ്, റംഷീദ്, ഖാലിദ്, ഉനൈസ്, തന്‍സീര്‍, ജൗഹര്‍, ഹൈദര്‍, അനസ്, ജാഫര്‍ സാദിഖ്, അമീര്‍ പാലോത്ത്, ആഷിഖ് കീഴൂര്‍, റാഷി കല്ലട്ര, ഷബീബ് ദേലംപാടി, അനസ് ഹുദവി സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad