തൃക്കരിപ്പൂര്‍: യുവജനങ്ങളെ കൂടുതല്‍ സംഘടിതരും കര്‍മനിരതരുമാക്കി സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിം യൂത്ത് ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. യുവതലമുറ നേരിടുന്ന വിവിധ സാമൂഹിക പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ മണ്ഡലംതലത്തില്‍ ഏകോപിപ്പിക്കും. ലഹരിക്കെതിരായ ബോധവല്‍ക്കരണം, യുവാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കല്‍, വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ പുതിയ അവസരങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കും.
യുവത്വത്തെ കേവലം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഒതുക്കാതെ സമൂഹത്തിന്റെ നന്മയ്ക്കും നാടിന്റെ വികസനത്തിനും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയെന്ന് കമ്മിറ്റി അറിയിച്ചു. കൗണ്‍സില്‍ യോഗം മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് റൗഫ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലീല്‍ പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷുഹൈബ് വിപിപി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി നൗഷാദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: എന്‍.പി.എം ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ (പ്രസി), ഹാഷിം ചെറുവത്തൂര്‍, സിദ്ദീഖ് പടന്ന, നൗഫല്‍ മാവിലാടം, നസീര്‍ വി.പി.പി, മുഹമ്മദ് സാഖിബ് അതൂത്തി (വൈസ് പ്രസി), അസ്ഹറുദ്ധീന്‍ മണിയനോടി (ജന.സെക്ര), ഷംസുദ്ദീന്‍ വി.പി.എം, മുഹമ്മദ് പി.കെ.സി പടന്ന, ആഷിഖ് അരിയിങ്കല്‍, മഹ്ബൂബ് ആയിറ്റി (ജോ സെക്ര), ദാവൂദ് ചന്തേര (ട്രഷ).

Post a Comment
0 Comments