Type Here to Get Search Results !

Bottom Ad

ശ്രീധന്യ സുരേഷ് ജില്ല കലക്ടറായി ഇന്ന് ചുമതലയേല്‍ക്കും


കാസര്‍കോട്: ശ്രീധന്യ സുരേഷ് ഐ.എ.എസ് ജില്ല കലക്ടറായി 16ന് രാവിലെ 10ന് ചുമതലയേല്‍ക്കും. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 2018ലെ ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 റാങ്ക് നേടിയ ശ്രീധന്യ സുരേഷ് കേരളത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യ വനിതയെന്ന ഖ്യാതി നേടി. കാസര്‍കോട് ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്ന പട്ടിക വര്‍ഗ മേഖലയില്‍ നിന്നുള്ള ആദ്യ വനിതയാണ്. ജില്ലയിലെ രണ്ടാമത്തെ വനിതാ ജില്ലാ കളക്ടര്‍ കൂടിയാണ് വയനാട് പൊഴുതന ഇടിയം വയല്‍ അമ്പല കൊല്ലി ഊരില്‍ സുരേഷിന്റെയും കമലത്തിന്റെയും മകളാണ്. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഉത്തരഖണ്ഡ് മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. കോഴിക്കോട് അസിസ്റ്റന്റ കളക്ടര്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍, രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍ (ഐജി) ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad