Type Here to Get Search Results !

Bottom Ad

എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം; ഷാനിഫ് നെല്ലിക്കട്ട സംസ്ഥാന സെക്രട്ടറി


കാസര്‍കോട്: പുതിയ മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഷറഫുദ്ദീന്‍ പിലാക്കലിനെയും (പാലക്കാട്) ജനറല്‍ സെക്രട്ടറിയായി സാഹിബ് മുഹമ്മദിനെയും (കോഴിക്കോട്), ട്രഷററായി റാഷിദ് കോക്കൂറിനെയും (മലപ്പുറം) തിരഞ്ഞെടുത്തു.

14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമായുള്ള ആശയവിനിമയത്തിനു ശേഷമാണ് പുതിയ ഭാരവാഹികളെ മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. മറ്റുഭാരവാഹികള്‍: അഡ്‌ല. അല്‍റസിന്‍ തൃശൂര്‍, നൗഫല്‍ കുളപ്പട തിരുവനന്തപുരം, കെഎം ഇസ്മായില്‍ മലപ്പുറം, റംഷാദ് കെപി കണ്ണൂര്‍, ആസിഫ് കലാം കോഴിക്കോട്, ജലീല്‍ കാടാമ്പുഴ മലപ്പുറം, കെയു ഹംസ പാലക്കാട്, ആരിഫ് പാലയൂര്‍ തൃശൂര്‍, ഉവൈസ് ഫൈസി ആലപ്പുഴ, നബീല്‍ എവി മലപ്പുറം, റൂമൈസ റഫീഖ് കണ്ണൂര്‍ (വൈസ് പ്രസി), വിപി ജസീം മലപ്പുറം, ഫായിസ് തലക്കല്‍ വയനാട്, ഷാനിഫ് നെല്ലിക്കട്ട കാസര്‍കോട്, സഫ്വാന്‍ പത്തില്‍ മലപ്പുറം, അബ്ദുല്‍ ഗനി പിഎന്‍ എറണാകുളം, സുഫിയാന്‍ വില്ലന്‍ മലപ്പുറം, റാഷിദ് കാരേക്കാട് കോഴിക്കോട്, ഹക്കീം എംടി പാലക്കാട്, ടിപി ഫിദ മലപ്പുറം (ജോ സെക്ര).




Tags

Post a Comment

0 Comments

Top Post Ad

Below Post Ad