Type Here to Get Search Results !

Bottom Ad

കല്ലട്ര മാഹിന്‍ എം.എല്‍.എയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് മൊഗ്രാല്‍ പുത്തൂരില്‍ തുടക്കം


കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തിലെ ജനകീയ വിഷയങ്ങളും വികസന ആവശ്യങ്ങളും നേരിട്ട് മനസിലാക്കി പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന തിനായി എം.എല്‍.എ കല്ലട്ര മാഹിന്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ തുടക്കം. സെപ്തമ്പര്‍ ഏഴുവരെ നിയോജക മണ്ഡലത്തിലെ മുനിസിപ്പല്‍, പഞ്ചായത്ത്തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'മുഖാമുഖം' പരിപാടി ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മധൂര്‍ പഞ്ചായത്തിലാണ് നടന്നത്.

റോഡുകള്‍, കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുസേവനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളും ജനങ്ങള്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഓരോ പ്രദേശത്തിന്റെയും പ്രധാന ആവശ്യങ്ങള്‍ നേരിട്ട് കേട്ടറിഞ്ഞ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിനുമാണ് മുഖാമുഖം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്തുകളിലെ ജനകീയ ആവശ്യങ്ങളും വികസന നിര്‍ദേശങ്ങളും ക്രോഡീകരിച്ച് മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കാനുള്ള ഇടപെടലുകള്‍ നടത്തും. മുഖാമുഖം പരിപാടികളില്‍ ജനങ്ങള്‍ക്കും വിവിധ സംഘടനാ പ്രതിനിധികള്‍ക്കും അവരുടെ പ്രദേശത്തെ ആവശ്യങ്ങളും നിര്‍ദേശങ്ങളും നേരിട്ട് എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവസരമുണ്ടാകും.

മൊഗ്രാല്‍ പുത്തൂരില്‍ അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. ഹനീഫ് ചേരങ്കൈ സ്വാഗതം പറഞ്ഞു. അഡ്വ. ഗോവിന്ദന്‍ നായര്‍, പി.എം മുനീര്‍ ഹാജി, മാഹിന്‍ കേളോട്ട്, ടി.എം ഇക്ബാല്‍, കെ.ഖാലിദ്, കെബി കുഞ്ഞാമു, നാസര്‍ ചായിന്റ്റടി, രാജീവ് നമ്പ്യാര്‍, അര്‍ജുന്‍ തയലങ്ങാടി, അന്‍വര്‍ ചേരങ്കെ, പി.ബി ഷഫിഖ് വേലായുധന്‍ അര്‍ജാല്‍, മുഹമ്മദലി എരിയാല്‍, കബീര്‍ പി.എം കുന്നില്‍ മുഹമ്മദ്, നൂറുദ്ധീന്‍ കോട്ടക്കുന്ന്, എ.കെ ഷാഫി, കരീം ചൗക്കി, എംഎം അസീസ് കെ.ബി അഷ്റഫ്, എന്‍.എ അസൈനാര്‍, എം.എ നജീബ്, അബ്ബാസ് മൊഗര്‍, മൂസാ ബാസിത്ത്, ശിഹാബ് കെ.ജെ, അന്‍സാഫ് കുന്നില്‍, അസ്ഫര്‍ മജല്‍, നജ്മ കാദര്‍, ഷാഹില ഇംതിയാസ്, മൈമൂന കമ്പാര്‍, സഫിയ ഇര്‍ഷാദ് കുന്നില്‍, ജനപ്രധിനിധികളായ പി.ബി ഷഫീഖ്, കെ.എ.അബ്ദുല്ല കുഞ്ഞി, സോയാ ലത്തിഫ്, അര്‍ഫാന നജീബ്, ഫൗസിയ സൈനുദ്ദിന്‍, മാഷിത മുഹമ്മദ്, സമീന സിദ്ദിഖ്, ജമാല്‍ ബള്ളൂര്‍, അമീര്‍ മഠം, ധര്‍മ പാലന്‍ ഹനീഫ് കടപ്പുറം, സമീര്‍ ആസാദ് നഗര്‍ മിസ്‌രിയ സവാദ്,ഷാഹിദ, നിസാര്‍,പ്രമീള മജല്‍വാസന്തി,ശ്രീ വിദ്യ,അഡ്വ: ഷംസുദ്ദീന്‍, മജീദ് പട്ട്‌ള, മഹമ്മൂദ് വട്ടക്കാട്, ഹബീബ് ചെട്ടും കുഴി, മജീദ് പടിഞ്ഞാര്‍ റഫീഖ് ഉളിയത്തടുക്ക, യു. സഹദ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുത്തലിബ് പാറക്കെട്ട്, ഖലീല്‍ ഹിദായത്ത് നഗര്‍, അസ്മിന ഹബീബ്, ഉഷ അര്‍ജുന്‍, ഷിയാബ് പാറക്കെട്ട്, കലന്തര്‍ഷാഫി, ജുനൈദ് പാറക്കെട്ട്, മല്ലിക, അമീറ റെഹ്നാസ്, ആയിഷത്ത് മര്‍ളിയ, റാഹിന ജുനൈദ്, ഷമീമ ഷറഫ്, നസീബ ജലീല്‍, കൈറുന്നിസ മുഹമ്മദ്, ഫാത്തിമ അലി, മഞ്ജു കെ. വിജയ് പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad