Type Here to Get Search Results !

Bottom Ad

മൂന്ന് ദിവസത്തെ ദേശീയ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും!


ബാങ്ക് സമരം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ 27 ഞായറാഴ്ച്ചയും രാജ്യത്തെ ബാങ്കുകൾ തുറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളും ഉപഭോക്താക്കൾക്ക് സന്ദേശം അയച്ചു തുടങ്ങിയിട്ടുണ്ട്.

28 മുതൽ 30 വരെ ബാങ്കിം​ഗ് സൗകര്യങ്ങൾ മുടങ്ങുമെന്നും സന്ദേശങ്ങളിലുണ്ട്. പൊതുമേഖല ബാങ്കുകളടക്കം ശനിയും ഞായറും പ്രവർത്തിക്കാൻ റിസർവ് ബാങ്ക് നേരത്തെ അനുമതി നൽകിയിരുന്നു. ബാങ്ക് ഉപഭോക്താക്കളുടെ സൗകര്യത്തിനും ക്ഷേമത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

28 മുതൽ 30 വരെയാണ് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാനാണ് നടപടിയെന്നും മന്ത്രാലം അറിയിച്ചു. UFBUയുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നടക്കുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad