Type Here to Get Search Results !

Bottom Ad

വാള്‍ഫാന്‍ ഉരുകിവീണ് കിടക്കയ്ക്ക് തീപിടിച്ചു; അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു


മലപ്പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തീപ്പൊള്ളലേറ്റു മരിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വാൾഫാൻ തീപിടിച്ച് കിടക്കയിലേക്ക് ഉരുകി വീണാണ് അപകടമുണ്ടായത്. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.

തിരുവാലി കുളക്കാട്ടിരി ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ ജോലി ചെയ്യുന്ന സജീവ്-ദമ്പതികളുടെ മകളാണ് ശ്രീഭദ്ര. കഴിഞ്ഞ ദിവസം വൈകിട്ട് 4:15-ഓടെയായിരുന്നു ദുരന്തം. കുട്ടിയെ മുറിക്കുള്ളിലെ കട്ടിലിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ വീടിന് പുറത്ത് ഫാമിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്ത് മുറിയിലെ വാൾഫാനിൽ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിക്കുകയും തുടർന്ന് ഫാൻ കത്തിയമർന്ന് താഴെ കുട്ടി കിടക്കുകയായിരുന്ന ബെഡിലേക്ക് ഉരുകി വീഴുകയുമായിരുന്നു.

വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ മാതാപിതാക്കൾ തീപിടിച്ച നിലയിലുള്ള കിടക്കയാണ് കണ്ടത്. ഉടനെ കുട്ടിയെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടവണ്ണ പോലീസ് സംഭവത്തിൽ തുടർന്ന് നടപടികൾ സ്വീകരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad