കാസര്‍കോട്: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ കാസര്‍കോട് നഗരത്തില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം യുവജനറാലിയോടു കൂടി നാളെ സമാപിക്കും. തായലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്ത് നിന്നാരംഭിക്കുന്ന റാലി നഗരംചുറ്റി സമ്മേളന നഗരിയായ പുലിക്കുന്നില്‍ എത്തിച്ചേരും. തുടര്‍ന്ന് പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും വ്യവസായ, ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഫാസിസ്റ്റ് വിരുദ്ധ കലാകാരിയെന്ന നിലയില്‍ ശ്രദ്ധേയയായ ബീഹാര്‍ സ്വദേശിനി നേഹാസിംഗ് റാഥോര്‍ മുഖ്യാതിഥിയാകും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹിലിയ എം.എല്‍.എ പ്രമേയപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് സംസ്ഥാന ടഷറര്‍ സി.ടി അഹമ്മദലി, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ, സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കല്ലട്ര മാഹിന്‍ എം.എല്‍.എ, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന്, കെ. നീലകണ്ഠന്‍ എം.എല്‍.എ, സന്ദീപ് വാര്യര്‍ എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, പി. ഇസ്മായില്‍ വയനാട്, പി.കെ നവാസ് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, യഹ്യ തളങ്കര, അഷ്റഫ് എടനീര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.
മഹാസംഗമത്തിന് കാസര്‍കോട് ഒരുങ്ങി; മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം യുവജന റാലിയോടെ നാളെ സമാപിക്കും
22:12:00
0

Tags

Post a Comment
0 Comments