Type Here to Get Search Results !

Bottom Ad

ഇടുക്കിയിൽ പിതാവ് മകനെ കൊലപ്പെടുത്തി; മരിച്ചത് 27കാരൻ ജെസ്റ്റിൻ, കൊലക്ക് പിന്നാലെ പിതാവ് വിഷം കഴിച്ചു


ഇടുക്കി മാങ്കുളം ആനക്കുളത്ത് കുടുംബവഴക്കിനിടെ 27കാരന് ദാരുണാന്ത്യം. ജെസ്റ്റിൻ ജോസഫാണ് മരിച്ചത്. സ്വന്തം പിതാവ് ജോയ് ജോസഫിന്റെ ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റാണ് ജെസ്റ്റിൻ മരിച്ചതെന്നാണ് വിവരം. വീട്ടിൽ പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്ന മകനെ ഭയന്ന് മാതാപിതാക്കൾ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് വീണ്ടും കുടുംബപ്രശ്നത്തെ തുടർന്ന് തർക്കമുണ്ടായത്. തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും ജെസ്റ്റിന് ഇരുമ്പുവടി കൊണ്ട് മർദനമേൽക്കുകയുമായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ ജെസ്റ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടായത്. കുടുംബവഴക്കിന്റെ തുടർച്ചയായുണ്ടായ സംഘർഷമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മകന്റെ മരണത്തിന് പിന്നാലെ പിതാവ് ജോയ് ജോസഫിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad