Type Here to Get Search Results !

Bottom Ad

ഓപ്പറേഷന്‍ സൈ-ഹണ്ട് 4.0: കാസര്‍കോട്ട് രജിസ്റ്റര്‍ ചെയ്തത് 27 കേസുകള്‍


കാസര്‍കോട്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയായ 'ഓപ്പറേഷന്‍ സൈ-ഹണ്ട് 4.0'-ല്‍ വ്യാപക നടപടികള്‍. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നടത്തിയ പരിശോധനയില്‍ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം നടത്തുന്ന അക്കൗണ്ടുകളും പണം പിന്‍വലിച്ചവര്‍ ഇതിന്റെ ഒക്കെ ഇടനിലക്കാരെയും മറ്റും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. പണത്തിനു വേണ്ടി വിദ്യാര്‍ഥികള്‍ അക്കൗണ്ടുകള്‍ ഇത്തരം തട്ടിപ്പു കാര്‍ക്ക് കൈമാറുന്നത് വര്‍ധിച്ചുവരുന്നുണ്ട്. രക്ഷിതാക്കള്‍ ഇതുവളരെ ഗൗരവത്തോടെ ശ്രദ്ധിക്കണം. ജില്ലാ പൊലീസ് മേധാവി പി. നിധിന്‍ രാജിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് അഡീഷണല്‍ എസ്.പിയുടെ ചുമതലയുള്ള ഡിവൈഎസ്പി ടി. ഉത്തംദാസ്, സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരായ അച്യുത് അശോക് (കാസര്‍കോട്), വിനോദ്കുമാര്‍ (ബേക്കല്‍), അനില്‍കുമാര്‍ എം.വി (കാഞ്ഞങ്ങാട്) , സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, സബ് ഇന്‍സ്പെക്ടര്‍ ഷിനു, ജില്ലാ സൈബര്‍ സെല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 27, പിടിച്ചെടുത്ത ഉപകരണങ്ങള്‍ 18, അറസ്റ്റ് രേഖപ്പെടുത്തിയത്: 2. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചു. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി വരുംദിവസങ്ങളിലും പരിശോധനകള്‍ തുടരും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad