Type Here to Get Search Results !

Bottom Ad

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ വരുന്നു; കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന ഫീച്ചറുകൾ


കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ഇന്ന് അവതരിപ്പിച്ചേക്കും. സെപ്റ്റംബർ 9ന് നടക്കുന്ന കമ്പനിയുടെ പ്രത്യേക ഇവന്റിൽ പുതിയ ഐഫോൺ മോഡലുകൾക്കൊപ്പം ആപ്പിൾ വാച്ച്, ഇയർപോഡ്‌സ്, ഹോംപോഡ് എന്നിവയിലും പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ രാത്രി 10.30 മുതലാണ് പരിപാടി. കാലിഫോർണിയയിലെ ആപ്പിൾ ഇവന്റ് ബുധനാഴ്ച രാവിലെ 10ന് ആരംഭിക്കും. ഇന്ത്യയിൽ ഇത് രാത്രി 10.30നാണ്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും പരിപാടി തത്സമയം കാണാം.

ഇത്തവണത്തെ ആപ്പിൾ ഇവന്റിലെ ഏറ്റവും വലിയ ആകർഷണം കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഐഫോൺ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവിധ റിപ്പോർട്ടുകളിൽ 'ഐഫോൺ അൾട്രാ' എന്ന പേരിലാണ് പുതിയ ഫോൾഡബിൾ മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ മോഡലിന്റെ വില ഏകദേശം 2,000 ഡോളർ വരെയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ നിലവിലെ ഐഫോൺ മോഡലുകളെ അപേക്ഷിച്ച് ഏറെ വിലയേറിയ മോഡലായിരിക്കും ഇത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad