Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം; യുവജന സമക്ഷത്തിന് ജില്ലയില്‍ തുടക്കം


ഉപ്പള: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്ത്/ മുനിസിപ്പല്‍തലങ്ങളില്‍ യുവജനങ്ങളുമായി സംവദിക്കുന്ന യുവസമക്ഷം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മംഗല്‍പാടി പഞ്ചായത്തില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എ മൂസ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ ആസിഫ് സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ, ട്രഷറര്‍ അബ്ദുള്ള മാദേരി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ സൈഫുള്ള തങ്ങള്‍, ശാഹുല്‍ ഹമീദ് ബന്ദിയോട്, അഷ്റഫ് സിറ്റിസണ്‍, പി.എം സലീം, അസീം മണിമുണ്ട, എം.എ നജീബ്, ഗോള്‍ഡന്‍ റഹ്മാന്‍, ആസിഫലി കന്തല്‍, മജീദ് പച്ചമ്പള, ഫാറൂഖ് ചെക്ക്‌പോസ്റ്റ്, സിദ്ദീഖ് ദണ്ഡഗോളി, നൗഫല്‍ ന്യൂയോര്‍ക്ക്, ഇര്‍ഷാദ് കുഞ്ചത്തൂര്‍, ഹനീഫ് കുഞ്ചത്തൂര്‍, റിയാസ് പച്ചിലമ്പാറ, സിറാജ്, മുജീബ് പേരാല്‍, റിയാസ് കണ്ണൂര്‍, ജസീല്‍ ഹുബ്ബള്ളി, ബഷീര്‍ ബേരിക്ക, ഇര്‍ഷാദ് മള്ളങ്കൈ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad