Type Here to Get Search Results !

Bottom Ad

ജില്ലാ ഓണം വാരാഘോഷത്തിന് വര്‍ണാഭ സമാപനം; കാസര്‍കോടിന്റെ സൗഹാര്‍ദ്ദവും സാഹോദര്യവും പ്രകടമാക്കിയ ആഘോഷമെന്ന് മന്ത്രി കെ.എം ഷാജി


കാസര്‍കോട്: വര്‍ണാഭമായ പരിപാടികളോടെ ജില്ലാ ഓണം വാരാഘോഷത്തിന് സമാപനം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ നടന്ന സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. ദൈവത്തെ അസൂയപ്പെടുക്കുന്ന വിധം മനുഷ്യന്‍ വളര്‍ന്ന കാലത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന ആഘോഷമാണ് ഓണമെന്ന് മന്ത്രി കെ. എം ഷാജി പറഞ്ഞു കാസര്‍കോടിന്റെ സാഹോദര്യവും സംസ്‌കാരവും പ്രകടമാക്കിയ ആഘോഷമാണ് ഒരാഴ്ചയായി അരങ്ങേറിയതെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ്, ജില്ലാ കലക്റ്റര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചലച്ചിത്ര താരം ഉണ്ണിരാജ മുഖ്യാതിഥികളായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍പേഴ്‌സണും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ ഹനീഫ കെ.എം, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി കെ.എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങള്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അര്‍ജുന്‍, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശങ്കര്‍ റൈ, ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലിനി, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുള്‍ ഖാദര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍, നഗരസഭാ കൗണ്‍സിലര്‍ രവി പൂജാരി സംസാരിച്ചു.

ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ സി.വി. ജെയിംസ്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ കൊളിയടുക്കം, കണ്‍വീനര്‍ ജാഫര്‍ കമാല്‍, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ.ബ. മുഹമ്മദ് കുഞ്ഞി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദിനേഷ് കെ. വാരിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ മെമ്പര്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി എന്നിവരും പങ്കെടുത്തു.

ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍, ഐ.യു.എം.എല്‍ പ്രതിനിധി എ. അബ്ദുല്‍ റഹിമാന്‍, സി.പി.ഐ (എം) പ്രതിനിധി ടി.എം.എ. കരീം, സി.പി.ഐ പ്രതിനിധി ടി. കൃഷ്ണന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ്് എം.എല്‍. അശ്വിനി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിഎ നസീബ് തുടങ്ങിയ രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരും സംസാരിച്ചു. ഘോഷയാത്രയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും കാസര്‍കോട് നഗരസഭ രണ്ടാം സ്ഥാനവും ചെങ്കള ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി സംഘാടക സമിതി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ എംഎല്‍എ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് തുടങ്ങിയവരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി ഷാളണിയിച്ച് ഉപഹാരം നല്‍കി അനുമോദിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് കല്ലട്ര മാഹിന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ ഉപഹാരം നല്‍കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഷ്‌റഫ് കര്‍ള സ്വാഗതവും കാസര്‍കോട് ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.




വര്‍ണാഭമാക്കി സാംസ്‌കാരിക ഘോഷയാത്ര

കാസര്‍കോട്: ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ ജില്ലാ ഭരണകൂടം കാസര്‍കോട് നഗരസഭ എന്നിവ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക ഘോഷയാത്ര കല്ലട്ര മാഹിന്‍ എം.എല്‍.എ തായലങ്ങാടി ക്ലോക്ക് ടവറിന് സമീപം ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്രയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി സംഘാടക സമിതി ഭാരവാഹികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ അണിനിരന്നു. ഘോഷയാത്ര ട്രാഫിക് ഇംഗ്ഷന്‍ പഴയ ബസ് സ്റ്റാന്റ് എം.ജി റോഡ് വഴി പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സമാപിച്ചു. ശിങ്കാരിമേളം ചെണ്ടമേളം മുത്തുകുട ബാന്റ് വാദ്യങ്ങള്‍ കേരളീയ വേഷം ധരിച്ച വനിതകള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. വിവിധ രാഷ്ട്രീയ യുവജന സംഘടനകള്‍ ശീതള പാനീയം നല്‍കി ഘോഷയാത്രയെ വരവേറ്റു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad