Type Here to Get Search Results !

Bottom Ad

'പിണറായി വിജയന്‍ ശുദ്ധ മനസിന്റെ ഉടമ': തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ശുദ്ധമനസ്സിന്റെ ഉടമയെന്ന് വിശേഷിപ്പിച്ച് നിയമസഭാ സപീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കർക്കശമായ നിലപാടുകളും വ്യക്തമായ ലക്ഷ്യബോധവുമുള്ള വ്യക്തിയാണ് പിണറായി വിജയനെന്നും ഒരു ലക്ഷ്യം മനസിൽ കണ്ടാൽ അതിൽ എത്തിക്കുന്നതിനുവേണ്ടി അദ്ദേഹം ശ്രമിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

‘വിദ്യാർഥി നേതാവായി വന്ന് പാർട്ടിയുടെ സമുന്നത നേതാവായ ആളാണ് പിണറായി, ആ കാർക്കശ്യം അദ്ദേഹം പാർട്ടിക്കകത്തും സൂഹത്തിന് മുന്നിലും പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ എനിക്കറിയാവുന്ന പിണറായി വിജയൻ ഒരു ശുദ്ധ മനസിന്റെ ഉടമയാണെന്നും’ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തിരുവഞ്ചൂർ പറഞ്ഞു.

കേരളം കണ്ട മൂന്ന് മുഖ്യമന്ത്രിമാരിൽ ഏറ്റവും ശുദ്ധനായ മുഖ്യമന്ത്രി ഇകെ നായനാരാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇകെ നായനാർ ശുദ്ധനായ ഒരു കാരണവരെ പോലെയുള്ള മുഖ്യമന്ത്രി ആയിരുന്നുവെന്നും തമാശ രൂപേണ കാര്യങ്ങൾ പറയുന്ന മുഖ്യമന്ത്രിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad