Type Here to Get Search Results !

Bottom Ad

മെസിയുടെ പേരില്‍ തട്ടിപ്പ്; വിജിലന്‍സും കേസെടുക്കും, അന്വേഷണ ഉത്തരവ് ഉടന്‍


ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് ഉത്തരവ് ഉടൻ പുറത്തിറക്കും. പ്രാഥമിക അന്വേഷണമാണ് നടക്കുക. ജിഎസ്ടിയായി 26 കോടി രൂപ പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് വിജിലൻസ് അന്വേഷിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്. മെസിയുടെ പേരിലുള്ള തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ കേസെടുത്തതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം ഉണ്ടാകുന്നത്. മെസിയെ കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് നടത്തിയ പണമിടപാടിലാണ് ഫെമ കേസെടുത്തിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad