കാഞ്ഞങ്ങാട്: വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കാറോടിച്ച് പോകുന്നതിനിടെ മുന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ സ്വദേശി ഏറുവാട്ട് പറ്റവളപ്പില്‍ നാരായണന്‍ നായര്‍(74) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാരായണന്‍ നായര്‍ നീലേശ്വരത്തെ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ കാറില്‍ കുടുംബസമേതം തളിപ്പറമ്പില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. നീലേശ്വരത്തെത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ നീലേശ്വരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഉഷ. മക്കള്‍: വര്‍ഷ, നിഷ. മരുമക്കള്‍: രാധാകൃഷ്ണന്‍(ക്ലബ്ബ് എഫ്.എം കണ്ണൂര്‍), ശ്രീജിത്ത് (തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്ക്). സഹോദരങ്ങള്‍: ഇ.പി നാരായണി അമ്മ, ലക്ഷ്മി, പരേതരായ അമ്മിണി അമ്മ, കൃഷ്ണന്‍ നായര്‍.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കാറോടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം; മുന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു
15:24:00
0
കാഞ്ഞങ്ങാട്: വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കാറോടിച്ച് പോകുന്നതിനിടെ മുന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ സ്വദേശി ഏറുവാട്ട് പറ്റവളപ്പില്‍ നാരായണന്‍ നായര്‍(74) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാരായണന്‍ നായര്‍ നീലേശ്വരത്തെ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ കാറില്‍ കുടുംബസമേതം തളിപ്പറമ്പില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. നീലേശ്വരത്തെത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ നീലേശ്വരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഉഷ. മക്കള്‍: വര്‍ഷ, നിഷ. മരുമക്കള്‍: രാധാകൃഷ്ണന്‍(ക്ലബ്ബ് എഫ്.എം കണ്ണൂര്‍), ശ്രീജിത്ത് (തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്ക്). സഹോദരങ്ങള്‍: ഇ.പി നാരായണി അമ്മ, ലക്ഷ്മി, പരേതരായ അമ്മിണി അമ്മ, കൃഷ്ണന്‍ നായര്‍.
Tags

Post a Comment
0 Comments