Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം: മോഷ്ടാവിനെ കയ്യോടെ പിടികൂടി


കാഞ്ഞങ്ങാട്: അലാമിപ്പള്ളി പെട്രോള്‍ പമ്പിന് സമീപത്തെ രാജരാജേശ്വരി മൂകാംബിക ക്ഷേത്രത്തില്‍ മോഷണശ്രമം. മോഷ്ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം. കുപ്രസിദ്ധ മോഷ്ടാവ് ബളാല്‍ സ്വദേശി ഹരീഷ് (53) ആണ് പിടിയിലായത്. സംശയസാഹചര്യത്തില്‍ ക്ഷേത്ര പരിസരത്ത് മോഷ്ടാവിനെ കണ്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ നിരീക്ഷിക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. ശ്രീകോവിലിന്റെ പൂട്ട് പൊളിക്കുന്നുള്ളശ്രമം വരെയുള്ള ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം നാട്ടുകാര്‍ പിടികൂടി ഹോസ്ദുര്‍ഗ് പൊലീസിന് കൈമാറി. ക്ഷേത്രത്തിന് സമീപത്തെ കെ.വി ശശോഭ് കുമാറിന്റെ വീട്ടിലെ വിറക് പുരയില്‍ നിന്നും മഴു എടുത്താണ് ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചത്. കെ.വി ശശോഭ് കുമാറിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad