Type Here to Get Search Results !

Bottom Ad

പെരിയയിലെ 274 ഏക്കര്‍ ഭൂമി എയിംസിന് അനുയോജ്യം; സര്‍ക്കാറിന് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കലക്ടര്‍


കാസര്‍കോട്: ജില്ലയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് വ്യക്തമാക്കി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സംസ്ഥാന സര്‍ക്കാരിന് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ അപേക്ഷയെ ത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് പത്ത് ദിവസത്തിനകമാണ് വിശദമായ പ്രൊപ്പോസല്‍ തയാറാക്കിയത്.

നിര്‍ദ്ദിഷ്ട ഭൂമിയുടെ റീസര്‍വേ ഡിജിറ്റല്‍ സ്‌കെച്ച്, ഡ്രോണ്‍ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ പ്രൊപ്പോസലിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയിംസ് മാതൃകയിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കല്‍ കോളജും ഉള്‍പ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതാണ് ജില്ലയിലെ പെരിയയെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. അനുയോജ്യമായ സ്ഥലത്ത് 200ഏക്കര്‍ ഭൂമി, റോഡ് കണക്റ്റിവിറ്റി, ആവശ്യത്തിന് ജല-വൈദ്യുതി ലഭ്യത, ഭൂമിയും അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് മാനദണ്ഡങ്ങളായി പറഞ്ഞിട്ടുള്ളത്.

പെരിയയില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതിനോടൊപ്പം മികച്ച ഭൂമിയുടെ അധിക ലഭ്യതയും യാത്രാ സൗകര്യങ്ങളും പ്രധാന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടി അടിസ്ഥാന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ശക്തമായ സാധ്യതയാണ് പെരിയ മുന്നോട്ടുവെക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. പെരിയയിലെ സംസ്ഥാന സര്‍ക്കാറിനുള്ള കീഴിലുള്ള പി.സി.കെ (പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരളം) ബ്ലോക്കുകള്‍ നേരില്‍ സന്ദര്‍ശിച്ച് പരിശോധിച്ചാണ് പ്രൊപ്പോസല്‍ തയാറാക്കിയതെന്ന് കലക്റ്റര്‍ പറഞ്ഞു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി. രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ കെ. രമേശന്‍, പെരിയ വില്ലേജ് ഓഫീസര്‍ മധു, താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍ ഫിലിപ്പ്, സര്‍വേ ഉദ്യോഗസ്ഥര്‍, പിസികെ യൂണിറ്റ് മാനേജര്‍ സജീവ് എന്നിവര്‍ കലക്റ്റര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad