കുമ്പള: പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കാറില്‍ കടത്തുകയായിരുന്ന മാരകലഹരി മരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മംഗല്‍പ്പാടി അടുക്ക റോയല്‍ സ്ട്രീറ്റിലാണ് സംഭവം. കുമ്പള സബ് ഇന്‍സ്‌പെക്ടര്‍ എസ് അനൂപും സംഘവും രാത്രി പട്രോളിംഗും വാഹന പരിശോധനയും നടത്തി വരുന്നതിനിടയിലാണ് നിരോധിത ലഹരിമരുന്ന് വേട്ട. അടുക്ക റോയല്‍ സ്ട്രീറ്റില്‍ വച്ച് അമിതവേഗതയില്‍ വന്ന കാറിന് പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു, മംഗല്‍പ്പാടി അടുക്ക വീട്ടില്‍ അബ്ദുല്‍ അസീസ് (43), നെക്രാജെ അലങ്കോള വീടത്തില്‍ കെ.വി അബൂബക്കര്‍ (32), മൊഗ്രാല്‍ സ്വദേശി മുസ്തഫ (44) എന്നിവരാണ് പിടിയിലായത്. സാക്ഷികളുടെ സാന്നിധ്യത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ മുന്‍വശത്തെ ഡാഷ്ബോര്‍ഡിനകത്ത് സിപ്പ് ലോക്ക് കവറിലായി സൂക്ഷിച്ച നിലയില്‍ 3.355 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. പിടിയിലായ പ്രതികളില്‍ നിന്നും മയക്കു മരുന്നിന് പുറമെ മൊബൈല്‍ ഫോണുകളും പണവും ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് സെക്ഷന്‍ 22(ബി) പ്രകാരം കുമ്പള പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
കുമ്പളയില്‍ വന്‍ ലഹരി വേട്ട: കാറില്‍ കടത്തിയ എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍
08:08:00
0

Tags

Post a Comment
0 Comments