കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷം. ഇന്നലെ ആറോളം പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു. അതിഞ്ഞാലില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്നയാളെ നായ ആക്രമിക്കുന്നത് കണ്ട് തടയാന്‍ പോയ അതിഞ്ഞാലിലെ ഷാജഹാനാണ് കടിയേറ്റത്. ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊളവയലില്‍ ഒരു കുട്ടിയെയും മടിയനില്‍ ഒരാളെയും കടിച്ചു പരിക്കേല്‍പ്പിച്ചു. തെരുവുനായ ശല്യം കൂടിയതോടെ നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. കാല്‍നട യാത്രക്കാര്‍ക്കും മദ്രസയിലേക്കും സ്‌കൂളിലേക്കും പോകുന്ന കുട്ടികള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ് നായക്കൂട്ടങ്ങള്‍. അജാനൂര്‍ പഞ്ചായത്ത് തെരുവു നായകളുടെ വന്ദീകരണത്തിന് രണ്ടു ലക്ഷം വകയിരുത്തിട്ട് വന്ധ്യംകരണം നടത്തിയത് ഒരു നായയെ മാത്രമാണ്.
അജാനൂരില്‍ തെരുവുനായ ശല്യം; ആറ് പേര്‍ക്ക് കടിയേറ്റു
09:15:00
0

Tags

Post a Comment
0 Comments