ഉപ്പള: മംഗല്‍പ്പാടി പെരിങ്കടിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പെരിങ്കടിയിലെ അലി- സുലൈഖ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ അസാന്‍ (13) ആണ് മരിച്ചത്. മംഗല്‍പ്പാടി ഗവ. ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അബൂബക്കര്‍ അസാന്‍ കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനെത്തിയത്. ഇതിനിടെ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. കുളി കഴിഞ്ഞ് കൂട്ടുകാര്‍ മുകളിലെത്തിയപ്പോഴാണ് അബൂബക്കര്‍ അസാനെ കാണാനില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കുട്ടി വെള്ളത്തില്‍നിന്ന് പിന്നീട് മുകളിലേക്ക് വരുന്നതായി കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപ്പളയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേന കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മംഗല്‍പാടിയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു
10:42:00
0

Tags

Post a Comment
0 Comments