കാസര്‍കോട്: ഭരണകൂടങ്ങളില്‍ നിന്നുണ്ടാകുന്ന അനീതികളും നിരുത്തരവാദിത്തങ്ങളും ചോദ്യം ചെയ്യാന്‍ രാഷ്ട്രീയബോധ്യമുള്ള യുവത ഉയര്‍ത്തുന്ന ശബ്ദം ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ എം.എല്‍.എ. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി യില്‍ കലാശിച്ച സമരം ഭരണഘടന സംരക്ഷണ പോരാട്ടത്തിലെ സുവര്‍ണ്ണ ഏടാണെന്നും ആ സമര ജ്വാല അണയാതെ സൂക്ഷിക്കേണ്ടത് യുവജന പ്രസ്ഥാനങ്ങളുടെ പ്രധാന കര്‍ത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന്, മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, ട്രഷറര്‍ കെ.ബി കുഞ്ഞാമു ഹാജി,സെക്രട്ടറി ടി.ഇ മുഖ്താര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, വൈസ് പ്രസിഡന്റുമാരായ എം.എ നജീബ്, ഹാരിസ് തായല്‍, സെക്രട്ടറിമാരായ ഗോള്‍ഡന്‍ റഹ്മാന്‍,റഫീഖ് കേളോട്ട്,നൂറുദ്ധീന്‍ ബെളിഞ്ചം,
നിയോജക മണ്ഡലം ട്രഷറര്‍ പി.ബി ശഫീഖ്, വൈസ് പ്രസിഡന്റുമാരായ നൗഫല്‍ തായല്‍, ഖലീല്‍ സിലോണ്‍, ശഫീഖ് പി.ബിഎസ്, സെക്രട്ടറിമാരായ ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, അര്‍ഷാദ് എതിര്‍ത്തോട്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, സലാം ചെര്‍ക്കള, ശംസുദ്ധീന്‍ കിന്നിംഗാര്‍, മാലിക്ക് ചെങ്കള, അജ്മല്‍ തളങ്കര, ഫിറോസ് അടുക്കത്ത് ബയല്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് കണ്ടത്തില്‍, ഫൈസല്‍ ചെര്‍ക്കള, സാലിഹ് എം.ഡി, ശിഹാബ് കെ.ജെ, മൂസാ ബാസിത്ത്, കലന്തര്‍ ഷാഫി, ജുനൈദ് പാറക്കെട്ട്, നവാസ് കുഞ്ചാര്‍, റഫീഖ് കൊളാരി, അന്‍വര്‍ തുപ്പക്കല്‍, റഫീഖ് കെ.എച്ച്, സിദ്ദീഖ് സി.എ നഗര്‍, ഹാഷിര്‍ മൊയ് തീന്‍, സിറാജ് ബദിയടുക്ക പ്രസംഗിച്ചു.
ഭാരവാഹികള്‍: മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ (പ്രസി), ശിഹാബ് പാറക്കട്ട, മൂസാ ബാസിത്ത്, മൊയ്തു അറഫ, ഖലീല്‍ ശൈഖ്, അന്‍വര്‍ തുപ്പക്കല്‍ (വൈസ് പ്രസി), അനസ് എതിര്‍ത്തോട് (ജന സെക്ര), നവാസ് കുഞ്ചാര്‍, റഹ്മാന്‍ പടിഞ്ഞാര്‍, ബിഎ ശരീഫ്, ഇആര്‍ സത്താര്‍, കെഎച്ച് റഫീഖ് (ജോ. സെക്ര), അബ്ബാസ് മൊഗര്‍ (ട്രഷ).

Post a Comment
0 Comments