Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ മേഖലയില്‍ വന്‍ മാറ്റത്തിന് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് യുവ വ്യവസായി യു.കെ യൂസുഫ്


കാസര്‍കോട്: വിദ്യാഭ്യാസ മേഖലയില്‍ വന്‍ മാറ്റത്തിന് വഴിയൊരുക്കുന്ന മൂന്നു പ്രധാന നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനെ നേരില്‍ കണ്ട് യുവ വ്യവസായി യു.കെ യൂസുഫ്. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക സിപിആര്‍, പ്രഥമശുശ്രൂഷ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ സഹായകരമാകുന്ന പ്രായോഗിക പരിശീലനം നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടിവരുന്ന അടിയന്തര സാഹചര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ഇത്തരം പരിശീലനം സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി.

വ്യവസായ ബിസിനസ് മേഖലയില്‍ പരിശീലനം: വ്യവസായ, കാര്‍ഷിക, ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും നിര്‍ദേശിച്ചു. പഠനത്തോടൊപ്പം തൊഴില്‍ മേഖലയെക്കുറിച്ചുള്ള നേരിട്ടുള്ള അറിവും അനുഭവവും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

അവധിക്കാലത്തില്‍ മാറ്റം: നിലവിലുള്ള രണ്ടുമാസത്തെ വേനലവധിയെ ഒരുമാസം വേനലവധിയും ഒരുമാസം മഴക്കാല അവധിയുമായി ക്രമീകരിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചു. അധ്യയന വര്‍ഷത്തിനിടെ അപ്രഖ്യാപിത അവധികള്‍ നല്‍കേണ്ട സാഹചര്യം ഒഴിവാക്കാനും പഠനക്രമം കൂടുതല്‍ കാര്യക്ഷമമാക്കാനും ഈമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

വിദ്യാഭ്യാസ മേഖലയിലെ പ്രായോഗിക പരിശീലനം ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ ഭാവി തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മൂന്ന് നിര്‍ദേശങ്ങളും വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ നേരിട്ട് അവതരിപ്പിച്ചതായി യു.കെ യൂസുഫ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad