Type Here to Get Search Results !

Bottom Ad

കലക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ മരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി


കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ. ആശാലതയുടെ ആകസ്മിക മരണത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാനഗര്‍ പൊലീസ് നടത്തുന്ന അന്വേഷണത്തിനു പുറമേയാണിത്. 'ആഗസ്റ്റ് 7ന് രാവിലെ 10 മണിയോടെ മൂന്നു പാക്കറ്റ് എലിവിഷം (റാറ്റോള്‍) പേസ്റ്റ് ഐസ്‌ക്രീമില്‍ കലര്‍ത്തി കഴിച്ചത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇതു കഴിക്കാനുള്ള കാരണം ഞാന്‍ വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയതിനാലുമാണെന്നാണ് ആശാലത വിദ്യാനഗര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

മെന്റല്‍ സ്ട്രസ് കാരണം കുറച്ച് ദിവസമായി മാനസികമായി തകര്‍ന്ന നിലയിലാണെന്നും എനിക്ക് ആര്‍ക്കെതിരെയും പരാതിയില്ല ഞാന്‍ ഇത് സ്വന്തം ഇഷ്ടപ്രകാരം മരിക്കാന്‍ തീരുമാനിച്ച് ചെയ്തതാണെന്നും മൊഴി നല്‍കിയിരുന്നു. ആഗസ്റ്റ് ഏഴിന് ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ചെങ്കളയിലെ ആശുപത്രിയില്‍ വിദ്യാനഗര്‍ പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

ആഗസ്റ്റ് 9ന് ഉച്ചയ്ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ആശാലത മരണപ്പെട്ടത്. കഴിഞ്ഞ മേയ് 12 മുതലാണ് ആശാലത കലക്ടറേറ്റില്‍ തന്നെയുള്ള എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്ലില്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്‍ഡോസള്‍ഫാന്‍ സ്പെഷ്യല്‍ സെല്ലിലും മികച്ച രീതിയിലാണ് അവര്‍ സേവനം നടത്തിയിരുന്നതെന്നാണ് സ്പെഷ്യല്‍ സെല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരും അറിയിച്ചത്. അന്വേഷണത്തില്‍ കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad