Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു


കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ 'ഒരുമയോടെ ഓണം-26 ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ജീവകാരുണ്യ- വ്യവസായ രംഗത്തെ പ്രമുഖനായ മൊയ്‌നുദ്ദീന്‍ കെ.കെ പുറം തളങ്കരയാണ് ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചത്.

22ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. അത്തപ്പൂക്കളം, വിവിധ കലാമത്സരങ്ങള്‍, അനുമോദന ചടങ്ങുകള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്ള കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഉഷ അര്‍ജുന്‍, സ്ഥിരം സമിതി അധ്യക്ഷ മറിയ മാഹിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സക്കീന ഗോവ, അസ്മിന ഹബീബ്, സഫീന, ഷാഹിദ മജീദ് തെരുവത്ത്, അര്‍ജുന്‍ തായലങ്ങാടി, ഷാനീ സംബന്ധിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad