Type Here to Get Search Results !

Bottom Ad

കാസര്‍കോട് എം.ജി റോഡ് വികസനം; അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്


കാസര്‍കോട്: കാസര്‍കോട് എം.ജി റോഡിലെ ഗതാഗതക്കുരുക്ക്് പരിഹരിക്കുന്നതിന് റോഡ് വീതി കൂട്ടുതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍ പി.ഡബ്ല്യൂ.ഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ടു. നഗരത്തിന്റെ വ്യാപാര- വാണിജ്യ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന നിലവിലുള്ള റോഡിന്റെ വീതി ഗതാഗത ആവശ്യങ്ങള്‍ക്ക് പര്യപ്തമല്ലന്നും േേറാഡ് സുരക്ഷയുമായി ബന്ധപ്പെട്ട പാളിച്ചകള്‍ പരിഹരിച്ച് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ എസ്.കെ, ജനറല്‍ സെക്രട്ടറി അനസ് എതിര്‍ത്തോട്, ട്രഷറര്‍ അബ്ബാസ് മൊഗര്‍, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ മൂസാ ബാസിത്ത്, മൊയ്തു അറഫ, ഖലീല്‍ ഷെയ്ക്ക് കൊല്ലമ്പാടി, നവാസ് കുഞ്ചാര്‍, റഹ്്മാന്‍ പടിഞ്ഞാര്‍, അജ്മല്‍ തളങ്കര, ജലീല്‍ തുരുത്തി, താജു ബെല്‍ക്കാട്, സജീര്‍ ബെദിര, നൗഫല്‍ നെല്ലിക്കുന്ന്, സിറാസ് ബാങ്കോട്, നൗഫല്‍ നെല്ലിക്കുന്ന് സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad