Type Here to Get Search Results !

Bottom Ad

മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം സെപ്റ്റംബറില്‍: പ്രഖ്യാപനം നാളെ


കാസര്‍കോട്: 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയമുയര്‍ത്തി സംഘടിപ്പിക്കുന്ന മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 3.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന യൂത്ത് ലീഗ് ട്രഷറര്‍ ഇസ്മായില്‍ വയനാട്, ഫാരിഷ പ്രഭാഷണം നടത്തും. മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്. ജില്ലാ നേതാക്കള്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും.

ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ നടന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍, ജില്ലാ ഭാരവാഹികളായ എം. എ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, എം പി നൗഷാദ്, നൂറുദ്ധീന്‍ ബെളിഞ്ച എന്നിവര്‍ പ്രസംഗിച്ചു, ആസിഫലി കന്തല്‍ , മുസമ്മില്‍ എസ് കെ, റൗഫ് ബാവിക്കര, നദീര്‍ കൊത്തിക്കാല്‍, മജീദ് പച്ചമ്പള, അനസ് എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, വി.പി.പി ഷുഹൈബ്, ഇര്‍ഷാദ് മൊഗ്രാല്‍, ബി.എം മുസ്തഫ, സിദ്ദീഖ് ദണ്ഡഗോളി, അജ്മല്‍ തളങ്കര, ഫിറോസ് അടുക്കത്ത്ബയല്‍, പി.ബി ഷെഫീഖ്, സലാം ചെര്‍ക്കള, മാലിക് സി.എം, ശംസുദ്ധീന്‍ കിന്നിംഗാര്‍, മുജീബ് കമ്പാര്‍, ജലീല്‍ തുരുത്തി, മുഹമ്മദ് സുല്‍വാന്‍, ഷെരീഫ് പന്നടുക്കം, ഷെരീഫ് മല്ലത്ത്, ഇക്ബാല്‍ വെള്ളിക്കോത്ത്, പികെ ശിഹാബ്, സയ്യിദ് ത്വാഹ തങ്ങള്‍, സവാദ് അംഗടിമൊഗര്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad