Type Here to Get Search Results !

Bottom Ad

ഉച്ചഭക്ഷണത്തില്‍ ഉപ്പിന് പകരം ഡിറ്റര്‍ജന്റ് പൊടി; 40 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍


ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി ചേർത്തതിനെ തുടർന്ന് 40 വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെയാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബിഹാറിലെ നളന്ദയിൽ പറസി മിഡിൽ സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിനൊപ്പമുണ്ടായിരുന്ന സോയാബീനിൽ ഉപ്പ് കുറവാണെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്റ് പൊടി ചേർക്കുകയായിരുന്നുവെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. മറ്റൊരു സ്‌കൂളിൽ നിന്നാണ് ഇവിടെ ഉച്ചഭക്ഷണം എത്തിച്ചതെന്നും അധികൃതർ അറിയിച്ചു.

ആരോഗ്യപ്രശ്ന‌ങ്ങളെ തുടർന്ന് ബീഹാർ ഷെരീഫ് മോഡൽ ആശുപത്രിയിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും സിവിൽ സർജൻ ഡോ. ജയ് പ്രകാശ് സിംഗ് അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad