Type Here to Get Search Results !

Bottom Ad

വി.ഡി സവര്‍ക്കറെ ഉള്‍പ്പെടുത്തി ചോദ്യാവലി; മഞ്ചേശ്വരം എ.ഇ.ഒ ആര്‍.എസ്.എസ് ദാസ്യവേല അവസാനിപ്പിക്കണം: എം.എസ്.എഫ്


കാസര്‍കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മഞ്ചേശ്വരം ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള എല്‍.പി വിഭാഗം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ എ.ഇ.ഒ നല്‍കിയ ചോദ്യാവലി ആര്‍.എസ്.എസ് ശാഖയില്‍ നിന്നും തയ്യാറാക്കിയതാണെന്നും സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കെ ആര്‍.എസ്.എസ് ദാസ്യവേല ചെയ്യുന്ന എ.ഇ.ഒ രാജിവച്ച് പുറത്തു പോകണമെന്നും എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

'ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി' ആരാണെന്നതാണ് ഒരു ചോദ്യം. ഉത്തര സൂചികയില്‍ 'വി.ഡി സവര്‍ക്കറെന്നും' പരാമര്‍ശിച്ചിട്ടുണ്ട്. കേന്ദ്ര സിലബസുകളില്‍ രാജ്യത്തിന്റെ ചരിത്രങ്ങള്‍ വളച്ചൊടിച്ചും ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിച്ചും വിദ്യാര്‍ഥി മനസുകളില്‍ വിദ്വേഷംവമിപ്പിക്കുന്ന ആര്‍.എസ്.എസിന്റെ തുടര്‍ജോലിയാണ് മഞ്ചേശ്വരം എ.ഇ.ഒ ചെയ്യുന്നത്. ചോദ്യാവലി തയാറാക്കിയ അധ്യാപകര്‍, മഞ്ചേശ്വരം ഉപജില്ലാ സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ അംഗങ്ങള്‍, അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അടിയന്തരമായി വകുപ്പുതല അന്വേഷണം നടത്തി കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ, ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad