കാസര്‍കോട്: റിട്ട. പ്രധാന അധ്യാപകനും കാസര്‍കോട് നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും എസ്.ടി.യു നേതാവുമായ ബെദിരയിലെ ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍ (80) നിര്യാതനായി. കൊല്ലം സ്വദേശിയാണ്. ബെദിര പാണക്കാട് എ.യു.പി സ്‌കൂളിലെ 26 വര്‍ഷത്തെ പ്രധാന അധ്യാപക സേവനത്തിന് ശേഷം മൂന്നു തവണ കാസര്‍കോട് നഗരസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും രണ്ടു തവണ നഗരസഭ ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനായി. മുസ്്‌ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി, സ്വതന്ത്ര തൊഴിലാളി യൂണിയന്‍ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്്, വാര്‍ഡ് ലീഗ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. ബെദിര മുഹിയദ്ദീന്‍ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി, ചാല മഖാം പരിപാലന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യമാര്‍: പരേതരായ ആയിഷ കൊല്ലം, ആയിഷ ചാല. മക്കള്‍: മക്കള്‍: സജീദ് ദ്രുബായ്), സദര്‍ റിയാസ് (കെ.എസ്.ഇ.ബി എഞ്ചിനീയര്‍), സജിം (ദുബായ്), സാജിദ. മരുമകള്‍: കുഞ്ഞാലി ഇസത്ത് നഗര്‍, തസ്്‌ലീമ നായന്‍മാര്‍മൂല (അധ്യാപിക), ജസീന ഉദുമ, റഈസ പടന്ന. മയ്യത്ത് വൈകിട്ട് 730ന് ബെദിര മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിര്‍ മറവുചെയ്യും.

Post a Comment
0 Comments