Type Here to Get Search Results !

Bottom Ad

പ്രമുഖ കരാറുകാരന്‍ പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജി നിര്യാതനായി

 


കാസര്‍കോട്: പ്രമുഖ പൊതുമരാമത്ത് കരാറുകാരനും ചെമ്മനാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ മൊയ്തീന്‍ കുട്ടി ഹാജി പട്ടുവത്തില്‍(92) അന്തരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജറായിരുന്നു. ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരാര്‍ രംഗത്തെ ഭീഷ്മാചാര്യന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പഴശി ഡാം പ്രൊജക്ട്, ചന്ദ്രഗിരി പാലം അടക്കമുള്ള പല വലിയ പദ്ധതികളുടെയും നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയത് മൊയ്തീന്‍ കുട്ടി ഹാജിയാണ്. ഇന്നലെ രാത്രി 11 മണിയോടെ തളങ്കരയിലെ കെ.എസ് അബ്ദുല്ല ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ആയിഷാബി. മക്കള്‍: സുബൈദ, ഇഖ്ബാല്‍ (പൊതുമരാമത്ത് കരാറുകാരന്‍), താഹിറ, ഫൈസല്‍ (പൊതുമരാമത്ത് കരാറുകാരന്‍). മരുമക്കള്‍: കെ.എസ് ഹബീബ്, എന്‍.എ ഹാരിസ് എം.എല്‍.എ ബംഗളൂരു, ഖൈറുന്നിസ മൂസ, ഡോ. റമീസ മഹ്മൂദ്. സഹോദരങ്ങള്‍: ടി.കെ അബ്ദുല്‍ ഖാദര്‍ ഹാജി, ടി.കെ മാഹിന്‍ ഹാജി, അബ്ദുല്ല ഹാജി, ആയിഷ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad